കൊറോണ: സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; കടുത്ത നിയന്ത്രണം

കേരളത്തില്‍ 12 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആറുപേര്‍ കാസര്‍കോട് ജില്ലയിലും അഞ്ചു പേര്‍ എറണാകുളത്തും ഒരാള്‍ പാലക്കാടും. രോഗം സ്ഥിരീകരിച്ചവര്‍ 40.

44165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍.രോഗലക്ഷണങ്ങള്‍ ഉള്ള 3436 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2393 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

വെള്ളിയാഴ്ച മാത്രം 13632 പേര്‍ നിരീക്ഷണത്തില്‍. 5570 പേര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് തദ്ദേശ വകുപ്പ് പൊതുവിതരണ വകുപ്പിന്റെ സഹായത്തോടെ ഭക്ഷണം പാകം ചെയ്ത് എത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here