കൊറോണ സംബന്ധിച്ച സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ഇന്ത്യന്‍ റെയില്‍വേ. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം തുടരുമെന്ന് റെയില്‍വേ. ബ്രീത്ത് അനലൈസറും നിര്‍ബന്ധമാക്കി. ഇതോടെ കൊറോണ ഭീതിയിലാണ് റെയില്‍വേ ജീവനക്കാര്‍. റെയിവേ ബോര്‍ഡിന്റെ ഉത്തരവിന്റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.
കൊറോണയുടെ പശ്ചാത്തലത്തില്‍ മിക്ക സ്ഥാപനങ്ങളും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിര്‍ത്തലാക്കിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ഇന്ത്യന്‍ റെയില്‍വേ സുരക്ഷാ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത് ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കര്‍ശനമായി പിന്തുടരണമെന്നാണ് റെയില്‍വേ ബോര്‍ഡ് ഇറക്കിയ പുതിയ ഉത്തര പറയുന്നത്.
ലോക്കോ പൈലറ്റ് ,അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ,ഗാര്‍ഡ് തുടങ്ങിയ തസ്തികയിലുള്ളവര്‍ ബ്രീത്ത് അനലൈസര്‍ സംവിധാനം പിന്തുടരണമെന്നും ഇന്നലെ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇതോടെ റെയില്‍വേ ജീവനക്കാര്‍ ആശങ്കയിലായിരിക്കുകയാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു .
അതേസമയം, സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി തൊഴിലാളികളെ കൂട്ടമായി പണിയെടുപ്പിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ
ട്രാക്ക് അറ്റകുറ്റപ്പണിയുടെ പേരിലാണ് റെയില്‍വേയുടെ ക്രൂരത. യാതൊരു സുരക്ഷാ മുന്‍കരുതലുകളും പാലിക്കുന്നില്ല. തൊഴിലാളികള്‍ക്ക് മാസ്‌ക് , ഗ്ലൗസ് ,സാനിറ്റൈസര്‍ മുതലായവ നല്‍കുന്നില്ല.
ദക്ഷിണ റെയില്‍വേയുടെ പല കേന്ദ്രങ്ങളിലും ഇത്തരത്തില്‍ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നുണ്ട്. തൊഴിലാളികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയില്‍വേ .എംപ്ലോയീസ് യൂണിയന്‍ സി ഐ ടി യു ജനറല്‍ സെക്രട്ടറി മാത്യു സിറിയക്
റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കി.

Get real time update about this post categories directly on your device, subscribe now.