എനിക്കൊരു പൗരത്വ കാര്‍ഡു വേണം പൗരത്വ കാര്‍ഡ് ഇല്ലാത്ത രാജ്യത്തിന്റെ – ലോക കവിതാ ദിനത്തില്‍ രാവുണ്ണി

പൗരത്വപ്രശ്‌നം ഉന്നയിക്കുന്ന തീക്ഷ്ണകവിത രാവുണ്ണി പങ്കുവച്ചത് ഫെയ്‌സ് ബുക്കിലാണ്.

എനിക്കൊരു പൗരത്വ കാര്‍ഡു വേണം എന്ന കവിതയുടെ പൂര്‍ണ്ണരൂപം:

‘ എനിക്കൊരു പൗരത്വ കാര്‍ഡു വേണം

എല്ലാടവും കവിത പൂക്കുന്ന രാജ്യത്തിന്റെ

അത്യുദാരമായി സ്‌നേഹം പങ്കുവെക്കുന്ന ഒരു രാജ്യത്തിന്റെ
അയല്‍ക്കാരനെ ശത്രുവായി കാണാത്ത രാജ്യത്തിന്റെ
വെറുപ്പും പകയും മനസ്സിന്റെ വയലുകളില്‍ വിതയ്ക്കാത്ത രാജ്യത്തിന്റെ
ജാതിഭേദം ഇല്ലാത്ത രാജ്യത്തിന്റെ
മതദ്വേഷം ഇല്ലാത്ത രാജ്യത്തിന്റെ
പാപം വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യാത്ത രാജ്യത്തിന്റെ

‘എനിക്കൊരു പൗരത്വ കാര്‍ഡു വേണം
തടവറകള്‍ ഇല്ലാത്ത രാജ്യത്തിന്റെ
കൊലമരങ്ങള്‍ ഇല്ലാത്ത രാജ്യത്തിന്റെ
കോടതിയും പോലീസുമില്ലാത്ത രാജ്യത്തിന്റെ

‘എനിക്കൊരു പൗരത്വ കാര്‍ഡു വേണം
അതിര്‍ത്തിയില്‍ പൂമരങ്ങള്‍ പട്ടാളമാവുന്ന രാജ്യത്തിന്റെ
കരുണ ഭരണഘടനയാവുന്ന രാജ്യത്തിന്റെ
ജീവിതം വസന്തമാവുന്ന രാജ്യത്തിന്റെ
കവിതയും സംഗീതവും മാത്രം മരുന്ന് ആവുന്ന രാജ്യത്തിന്റെ
സ്വപ്നങ്ങള്‍ അസ്തമിക്കാത്ത രാജ്യത്തിന്റെ

‘എനിക്കൊരു പൗരത്വ കാര്‍ഡു വേണം
പൗരത്വ കാര്‍ഡ് ഇല്ലാത്ത രാജ്യത്തിന്റെ’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News