ഒത്തുകളി ആരോപണം നേരിടുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് ആജീവനാന്ത വിലക്ക് വന്നേക്കും.
അക്മല്‍ ചട്ടം ലംഘിച്ചെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് മറുപടി നല്‍കാനായി ഈ മാസം 31വരെ അക് മലിന് സമയം നല്‍കിയിട്ടുണ്ട്. ഒത്തുകളിക്കാനുള്ള വാഗ്ദാനം അധികാരികളെ അറിയിക്കാതിരുന്നതാണ് അക്മലിന് വിനയായത്.
ഒത്തുകളി ഓഫര്‍ വന്നാല്‍ ടീം മാനേജരെ അറിയിച്ചിരിക്കണമെന്ന ചട്ടമുണ്ട്. 29 കാരനായ താരത്തെ ഫെബ്രുവരി 20ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കുറ്റം തെളിഞ്ഞാല്‍ ആറ് മാസം മുതല്‍ ആജീവനാന്ത വിലക്ക് വരെയാണ് ശിക്ഷ.
അച്ചടക്ക ലംഘനത്തിന് 2014 ലില്‍ അറസ്റ്റിലായിട്ടുള്ള അക്മല്‍ 2017 ല്‍ കോച്ച് മിക്കി ആര്‍തറുമായി വഴക്കിട്ടതിന് മൂന്ന് മാസത്തെ വിലക്കും നേരിട്ടിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.