കൊറോണ നിര്‍ദേശം ലംഘിച്ചു; പള്ളി വികാരിക്കെതിരെ കേസ്

തൃശൂര്‍: കൊറോണ വിലക്ക് ലംഘിച്ച് പള്ളിയില്‍ ആരാധന സംഘടിപ്പിച്ച പള്ളി വികാരിക്കെതിരെ കേസ്.

ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിലെ വികാരി ജോസ് കോനിക്കരയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് വീട്ടു നിരീക്ഷണത്തില്‍ നിന്ന് പുറത്തിറങ്ങിയ രണ്ടുപേര്‍ക്കെതിരെയും കേസെടുത്തു. മണ്ണുത്തിയിലും പഴയന്നൂരിലുമുള്ളവര്‍ക്കെതിരെയാണ് കേസ്.

തിരുവനന്തപുരത്ത് നിര്‍ദ്ദേശം ലംഘിച്ച പ്രവാസിക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. പെരിങ്ങമ്മല ഞാറനീലി പൊട്ടന്‍ കുന്ന് സ്വദേശിക്കെതിരെ പാലോട് പൊലീസാണ് കേസ് എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News