തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
ക്ഷേത്രോത്സവങ്ങള്‍ക്കും എഴുന്നള്ളിപ്പിനും നിയന്ത്രണങ്ങള്‍ ഉണ്ടാകും. ശബരിമല ഉത്സവത്തിനും ഭക്തര്‍ക്ക് പ്രവേശനമുണ്ടാവില്ല.
സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി ഉയരുന്ന സാഹചര്യത്തിലാണ് ക്ഷേത്രങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഉത്സവങ്ങള്‍ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ മാത്രം നില്‍ക്കുന്ന ചടങ്ങായി മാത്രം ഒതുക്കണം. ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിയ്ക്കാന്‍ പാടില്ല. മുന്‍കൂട്ടി അറിയിച്ച വഴിപാടുകള്‍ മറ്റു തീയതികളിലേയ്ക്കു മാറ്റണം.
ക്ഷേത്രങ്ങള്‍ തുറക്കുന്ന സമയക്രമത്തിലും മാറ്റമുണ്ടാകും. രാവിലെ ആറുമണിമുതല്‍ പത്തുവരെയും വൈകുന്നേരം അഞ്ചരമുതല്‍ ഏഴര വരെയായി പൂജകള്‍ ക്രമീകരിക്കും. അസിസ്റ്റന്റ് എഞ്ചിനിയര്‍ മുതല്‍ താഴെയ്ക്കുള്ള ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ജോലിയില്‍ പ്രവേശിച്ചാല്‍ മതി. ശനിയാഴ്ചയും ജീവനക്കാര്‍ക്ക് പൊതു അവധിയാണ്.
ക്ഷേത്രത്തിലുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും മാസ്‌ക്കും കൈയ്യുറയും നല്‍കും. കോവിഡ് മൂലം ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഏതെങ്കിലും ഓഡിറ്റോറിയത്തില്‍ കല്യാണം മാറ്റി വച്ചിട്ടുണ്ടെങ്കില്‍ മുന്‍കൂട്ടി ഈടാക്കിയ തുക തിരിച്ചു നല്‍കാനും ദേവസ്വം ബോര്‍ഡ് തീരുമാനമായിട്ടുണ്ട്. മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം.

Get real time update about this post categories directly on your device, subscribe now.