കൊറോണ ബാധിതരെന്ന് സംശയിച്ച 32 പേരെ ഐസൊലേഷനില്‍ പാര്‍പ്പിച്ച കെട്ടടം അണുവിമുക്തമാക്കി തിരുവനന്തപുരം നഗരസഭാ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ഐപി ബിനു.
കൊറോണ പിടിപെടുമെന്ന് ഭയന്ന് ശുചീകരണത്തൊഴിലാളികള്‍ പിന്‍വാങ്ങിയപ്പോഴാണ് കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐപി ബിനു സന്നദ്ധനായി രംഗത്തെത്തിയത്.
32 പേരെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരുന്ന ആനയറ വേള്‍ഡ് മാര്‍ക്കറ്റ് സമുച്ചയത്തിലെ കെട്ടിടം അണുവിമുക്തമാക്കാന്‍ പേടിമൂലം ശുചീകരണത്തൊഴിലാളികള്‍ ആദ്യം തയ്യാറായില്ല. തുടര്‍ന്ന് ജില്ലാ ഭരണകൂടം കോര്‍പ്പറേഷന്‍ അധികൃതരുമായി ബന്ധപ്പെട്ടു.
അപ്പോഴും പലര്‍ക്കും ഭയം. ഇതോടെയാണ് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐ പി ബിനു രംഗത്തെത്തിയത്.
രണ്ടാമതൊന്ന് ആലോചിക്കാതെ സ്യൂട്ടും,മാസ്‌ക്കും കൈയ്യുറകളും ധരിച്ച് ശുചീകരണ സാമഗ്രികളുമായി ബിനു തയ്യാര്‍.ഇത് കണ്ട് നിന്ന ശുചീകരണത്തൊഴിലാളികള്‍ക്കും വന്നു ധൈര്യം. അവരും ബിനുവിനോപ്പം മുറികള്‍ വൃത്തിയാക്കാന്‍ രംഗത്ത്.
ഒന്നര മണിക്കൂര്‍കൊണ്ട് മുറികള്‍ എല്ലാം ക്‌ളീന്‍.
പ്രളയകാലത്തും, ഓഖി ആഞ്ഞടിച്ചപ്പോഴും നിരവധി പേരാണ് സ്വയം സന്നദ്ദരായി രംഗത്തെത്തിയത്. ഈ ദുരിതകാലത്തും നന്മ വറ്റാത്തവര്‍ നമുക്കൊപ്പം കാണുമെന്നതിന്റെ തെളിവാണ് ബിനുവിനേപ്പോലുള്ളവരുടെ ഇടപെടലുകള്‍.

Get real time update about this post categories directly on your device, subscribe now.