ആലപ്പുഴയിലും നിയന്ത്രണം; പത്തുപേരില്‍ കൂടുതല്‍ കൂട്ടം ചേരരുത്; ലംഘിച്ചാല്‍ ക്രിമിനല്‍ നടപടികള്‍

ആലപ്പുഴ: ആലപ്പുഴയില്‍ പത്ത് പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് നിരോധിച്ചു.

കല്യാണം, യോഗങ്ങള്‍, പരിശീലനം, സെമിനാര്‍, പ്രാര്‍ത്ഥന തുടങ്ങിയുള്ള മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് 10 പേരില്‍ കൂടുതല്‍ ചേരുന്നത് നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പടെ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം, നിര്‍ദ്ദേശം ലംഘിച്ച് വിവാഹം വിപുലമായി നടത്തിയവര്‍ക്കെതിരെ ആലപ്പുഴയില്‍ പൊലീസ് ക്രിമിനല്‍ കേസെടുത്തു.

മാര്‍ച്ച് 15 ന് ആലപ്പുഴ പവര്‍ ടൗണ്‍ ഹാളില്‍ ആറാട്ടുവഴി തുണ്ടുപറമ്പില്‍ ഷമീര്‍ അഹമ്മദ് എന്നയാളുടെ മകളുടെ വിവാഹമാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here