പെട്രോള്‍ പമ്പുകള്‍ നാളെ തുറക്കും

ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച്പിസിഎല്‍ എന്നിവയുടെ പെട്രോള്‍ പമ്പുകള്‍ ജനതാ കര്‍ഫ്യു ദിനമായ നാളെ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കുന്നമെന്ന് സംഘടന നേതാവ് വി സി അശോകന്‍ അറിയിച്ചു.

പെട്രോള്‍ പമ്പുകളില്‍ നാമമാത്രമായ ജീവനക്കാരെ ഉണ്ടായിരിക്കുകയുള്ളൂ. ഒഴിവാക്കാനാവാത്ത അടിയന്തിര ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പമ്പുകള്‍ തുറക്കുക.

പതിവ് ഉപഭോഗം കര്‍ഫ്യു സമയത്ത് ഒഴിവാക്കേണ്ടതാണ്. എന്നിരുന്നാലും രാവിലെ 7 മണിക്ക് മുന്‍പും രാത്രി 9 മണിക്ക് ശേഷവും പമ്പുകള്‍ പതിവ് പോലെ പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News