വീട്ടിലിരിക്കാം, നമ്മള്‍ക്കൊരുമിച്ച് ഒറ്റക്കെട്ടായി ഈ മഹാമാരിയെ അകറ്റാം: ബിജു മേനോന്‍

തിരുവനന്തപുരം: മഞ്ജുവാര്യരും ഞാനും അഭിനയിക്കുന്ന ‘ലളിതം സുന്ദരം’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കോവിഡ് വ്യാപിക്കുന്നത്. കുമിളിയിലെ ചിത്രീകരണം ഉടന്‍ നിര്‍ത്തി ഞാന്‍ വീട്ടിലെത്തി.

പത്ത് ദിവസത്തിലധികമായി വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നില്ല. മോനും സംയുക്തയുമായും അധികസമയം ചെലവഴിക്കും. നല്ല സിനിമകള്‍ കാണും. ഫോണിലൂടെ തിരക്കഥകള്‍ കേള്‍ക്കും. പാചകം ചെയ്യും. അങ്ങനെയാണ് ഇപ്പോള്‍ ജീവിതം.

നമ്മള്‍ക്കുവേണ്ടി സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം ഉറക്കമില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ പറയുന്ന നിര്‍ദേശം കേള്‍ക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇനിയുള്ള ദിവസങ്ങള്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കണം. എല്ലാവരും കഴിയുന്നതും പുറത്തിറങ്ങാതിരിക്കണം.

പുറത്തിറങ്ങുന്നവര്‍ സാനിറ്റൈസറും സോപ്പുമുപയോഗിച്ച് കൈ കഴുകുക. പരമാവധി അകലം പാലിക്കുക. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. നമ്മള്‍ക്കൊരുമിച്ച് ഒറ്റക്കെട്ടായി ഈ മഹാമാരിയെ അകറ്റാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here