
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ 7 മണിമുതല്‍ ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് കണക്കിലെടുത്ത് മുഴുവന്‍ സംസ്ഥാനങ്ങളും ജനതാ കര്‍ഫ്യൂവുമായി സഹകരിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഹോട്ടലുകള്‍ ബാറുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയും അടഞ്ഞ് കിടക്കും. മഹാരാഷ്ട്രയിലാണ് രോഗ ബാധിതര്‍ കൂടുതലുള്ളത്. രണ്ട് ദിവസത്തിനുള്ളില്‍ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഇരട്ടിയായി.
രാജ്യത്തെ മെട്രോ സ്‌റ്റേഷനുകളെല്ലാം അടച്ചു. ജനതാ കര്‍ഫ്യൂവുമായി പൂര്‍ണമായും സഹകരിക്കണമെന്നും ഇന്നത്തെ ദിവസം സ്വന്തം വീടും ചുറ്റുപാടുകളും ശുചീകരിക്കുന്നതിനായി വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം ഇന്നലെ ഒറ്റ ദിവസംകൊണ്ട് സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തും നിബന്ധനങ്ങള്‍ കര്‍ശനമാക്കി. സംസ്ഥാനത്ത് ഇന്ന് മെട്രോ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും.
സ്വകാര്യ ബസുകളും ഇന്ന് സംസ്ഥാനത്ത് സര്‍വീസ് നടത്തില്ല, ആളുകള്‍ ദൂരയാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കൊറോണ വ്യാപനം തടയുന്നതിനായി രാജസ്ഥാന്‍ സംസ്ഥാനം പൂര്‍ണമായും അടച്ചു.
സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യപിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. ഗുജറാത്തില്‍ വഡോദര, സൂറത്ത്, രാജ്‌കോട്ട് പട്ടണങ്ങല്‍ അടച്ചു. പുതിയതായി 83 കേസുകള്‍ കൂടെ റിപ്പോര്‍ട്ട് ചെയതതോടെ രാജ്യത്താകെ കൊറോണ ബാധിതരുടെ എണ്ണം 332 ആയി രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
ലോകത്താകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 307995 ആയി വൈറസ് ബാധിതരുടെ എണ്ണം അനുനിമിഷം വര്‍ദ്ധിക്കുകയാണ്. 13050 പേരാണ് ലോകത്താകെ വൈറസ് ബാധിച്ച് മരിച്ചത്.
95797 പേര്‍ രോഗ മുക്തി നേടി. അതേസമയം ഇന്നലെ ഒറ്റ ദിവസം കൊണ്ട് 6557 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 797 പേര്‍ മരിക്കുകയും ചെയ്തതോടെ കൊറോണയില്‍ എര്‌റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇറ്റലി. 4825 പേരാണ് ഇവിടെ വൈറസ് ബാധിച്ച് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here