വയനാട്ടിലേക്ക് യാത്രാനിയന്ത്രണം

കല്‍പ്പറ്റ: വയനാട്ടിലേക്ക് സമീപ ജില്ലകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം.

സമീപ ജില്ലകളില്‍ നിന്ന് വരുന്ന അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളല്ലാതെ മറ്റ് വാഹനങ്ങള്‍ വയനാട്ടിലേക്ക് കടത്തി വിടില്ല. വയനാട് ജില്ലയുടെ പ്രവേശന കവാടങ്ങളില്‍ പ്രത്യേക പരിശോധനയുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന നിര്‍ദേശം വന്നപ്പോഴും വയനാട്ടിലേക്ക് ആളുകള്‍ വരുന്നതില്‍ കുറവ് വന്നിരുന്നില്ല.

ഐസോലേഷനില്‍ തുടരാന്‍ നിര്‍ദേശിച്ചവര്‍ പോലും വയനാട്ടിലേക്ക് വരുന്ന സാഹചര്യവും ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലേക്കുള്ള യാത്രകള്‍ നിയന്ത്രിക്കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കലക്ടറുടെ ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here