കൊറോണ സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിക്കൊപ്പം ദുബായില്‍ താമസിച്ചിരുന്ന 14 പേര്‍ നിരീക്ഷണത്തില്‍

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച കാസർകോട് സ്വദേശിയുടെ കൂടെ ദുബായിൽ താമസിച്ചിരുന്ന പതിനാലു പേർ പ്രത്യേക നിരീക്ഷണത്തിൽ. ദുബായ് ആരോഗ്യവകുപ്പ് അധികൃതർ ഇവരുടെ ആരോഗ്യപരിശോധന നടത്തി. ദുബായ് നായിഫിലാണ് കാസർകോട് സ്വദേശി താമസിച്ചിരുന്നത്.

ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കൂടെ താമസിച്ചിരുന്നവർ ആശങ്കയിലായിരുന്നു. തുടർന്ന് ദേര നായിഫിൽ ഇയാൾക്കൊപ്പം താമസിച്ചിരുന്ന പതിനാലു പേരെ ആരോഗ്യപരിശോധനയ്ക്കു വിധേയരാക്കി. പരിശോധനാഫലം വരുന്നതു വരെ ദുബായ് ആരോഗ്യവകുപ്പിൻറെ നിർദേശപ്രകാരം പ്രത്യേക നിരീക്ഷണത്തിൽ തുടരുകയാണിവർ.

കൂടെ താമസിച്ചിരുന്ന പലർക്കും പനി അടക്കമുള്ള ബുദ്ധിമുട്ടുകൾ നേരിട്ടതിനെത്തുടർന്നു യു എ ഇ യിലെ സാമൂഹ്യപ്രവർത്തകൻ നസീർ വാടാനപ്പള്ളിയാണ് വിഷയം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയത്.

തുടർന്നു ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥരും പൊലീസും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്കു കൊണ്ടു പോകുകയായിരുന്നു. ഈ മാസം ഏഴിനാണ് കാസർകോഡ് സ്വദേശി നായിഫിലെ താമസസ്ഥലത്തെത്തിയത്. പത്താം തീയതി ഇവിടെ താമസിച്ചു. ആ സമയത്ത് പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here