രാജ്യത്ത് ഒരു കൊറോണ മരണം കൂടി; വൈറസ് ബാധിച്ച് ഇന്ത്യയില്‍ മരണം അഞ്ചായി; പത്തുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

കൊറോണയുടെ വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. വൈറസിന്‍റെ വ്യാപനം തടയുന്നതിനായി ഇന്ന് രാജ്യവ്യാപകമായി ജനതാ കര്‍ഫ്യു പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജ്യത്ത് കൊറോണ വ്യാപിച്ച് ഒരാള്‍ കൂടെ മരണപ്പെട്ടു.

മഹാരാഷ്ട്രയില്‍ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 63 കാരനാണ് മരണപ്പെട്ടത്. ക‍ഴിഞ്ഞ വ്യാ‍ഴാ‍ഴ്ചയാണ് ഇയാളെ വൈറസ് ബാധ സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മഹാരാഷ്ട്രയില്‍ വലിയതോതില്‍ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ രണ്ടാമത്തെ മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് ഗൗരവത്തോടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News