കൊറോണ: റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് മരിച്ചു

മാഡ്രിഡ്: കൊറോണ വൈറസ് ബാധിച്ച് റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് ലൊറന്‍സോ സാന്‍സ് (76) മരിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു മരണം.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു രോഗം രൂക്ഷമായതിനെ തുടര്‍ന്ന് ലൊറന്‍സോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഒരാഴ്ചയോളം സ്വയം ഐസൊലേഷനില്‍ കഴിഞ്ഞതിന് ശേഷമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

പരിശോധനയില്‍ ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും വൃക്കതകരാറിലായതുമാണ് മരണത്തിലേക്ക് നയിച്ചത്.

1995 മുതല്‍ 2000 വരെയാണ് സാന്‍സ് റയല്‍ പ്രസിഡന്റായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here