
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ഉദ്യോഗസ്ഥരോട് ഗള്‍ഫില്‍ നിന്നെത്തിയവരുടെ തട്ടിക്കയറ്റവും കയ്യേറ്റശ്രമവും.
ആരോഗ്യപ്രവര്‍ത്തകള്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഫോണില്‍ ബന്ധപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. കൊല്ലം കുണ്ടറയില്‍ ഇന്നലെയായിരുന്നു സംഭവം. തനിക്ക് കൊറോണ രോഗമില്ലെന്ന് പറഞ്ഞായിരുന്നു പ്രവാസികളുടെ തര്‍ക്കം.
വീടിന് പുറത്തിറങ്ങാന്‍ ആരോഗ്യ പ്രവര്‍ത്തകരോട് ഗൃഹനാഥന്‍ ആവശ്യപ്പെട്ടു. എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാനും ഇവരെ വെല്ലുവിളിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here