കൊറോണ; മരണസംഖ്യ 13,000 കടന്നു; രോഗം ബാധിതര്‍ മൂന്നു ലക്ഷത്തിലധികം

ചൈനയ്ക്കുള്ളില്‍ വച്ച് ആര്‍ക്കും കോവിഡ് പടരാതെ തുടര്‍ച്ചയായി മൂന്നാം ദിവസം. എന്നാല്‍, രോഗവുമായി വിദേശത്തുനിന്നു വന്നരുള്‍പ്പെടെ 461 പേരെ പുതിയതായി കണ്ടെത്തി. ചൈനയില്‍ ആകെ മരണസംഖ്യ 3,261 ആയി. ലോകത്തെ 68 രാജ്യത്തിലായി കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 13,000 കടന്നു.

യൂറോപ്പാണ് ഇപ്പോള്‍ രോഗത്തിന്റെ പ്രധാന കേന്ദ്രം. എന്നാല്‍, 54 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 40 എണ്ണത്തില്‍ രോഗം എത്തിയത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ആയിരത്തോളം രോഗികളാണ് ഇപ്പോള്‍ ആഫ്രിക്കയിലുള്ളത്.

രോഗത്തിന്റെ ഭീകരാവസ്ഥയില്‍നിന്ന് ഏറെക്കുറെ മോചിതമായ ചൈന ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കടക്കം സഹായവുമായി രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here