അമേരിക്കന്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ചിരിക്കുന്ന ഉപരോധം നീക്കാന്‍ അവിടത്തെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി.
മധ്യപൗരസ്ത്യ ദേശത്ത് കോവിഡ് ബാധിച്ച് ഏറ്റവുമധികം മരണമുണ്ടായത് ഇറാനിലാണ്. മഹാമാരിക്കെതിരായ പോരാട്ടത്തിനിടെയാണ് അമേരിക്കന്‍ ജനതയുടെ മനഃസാക്ഷിയോട് അഭ്യര്‍ഥന നടത്തിയത്.
അമേരിക്കന്‍ ഉപരോധംമൂലം നിരവധി സാധാരണ ഇറാന്‍കാര്‍ക്ക് ജീവനും ആരോഗ്യവും തൊഴിലും വരുമാനവും നഷ്ടപ്പെട്ടതായി റൂഹാനി ചൂണ്ടിക്കാട്ടി. അമേരിക്കന്‍ ജനത തങ്ങളുടെ സര്‍ക്കാരിനോട് ഇതിന് ഉറക്കെ മറുപടി ചോദിക്കേണ്ട സമയമായി. അമേരിക്കയുടെ ചരിത്രത്തെ ഇനിയും മോശമാക്കാന്‍ അവര്‍ അനുവദിക്കരുതെന്നും റൂഹാനി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.