കൊറോണക്ക് വ്യാജമരുന്ന്; ഒരാള്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: കൊറോണക്ക് വ്യാജമരുന്ന് വില്പനക്ക് ശ്രമിച്ച ആള്‍ അറസ്റ്റില്‍.

കാസര്‍കോട് ചാല സ്വദേശി ഹംസയെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തേന്‍, ഇഞ്ചി, കറുവ ഇല, വെളുത്തുള്ളി എന്നിവ ചേര്‍ത്തുള്ള ലായനിയാണ് വില്പനക്ക് തയ്യാറാക്കിയത്. പ്രചാരണത്തിന് വിഡിയോ സന്ദേശവും പ്രചരിപ്പിച്ചു. കര്‍ണാടക പുത്തൂര്‍ സ്വദേശിയായ ഇയാള്‍ കാസര്‍കോട് നിര്‍മ്മാണ തൊഴിലാളിയാണ്.

ഇത്തരക്കാര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ കാസര്‍കോട് പറഞ്ഞു.\

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here