ആശങ്ക വേണ്ട; ക്ഷാമം ഉണ്ടാകില്ല;കരുതലോടെ സര്‍ക്കാര്‍

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അതിര്‍ത്തികള്‍ അടച്ചിട്ടാലും സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിടാതിരിക്കാനുള്ള മുന്‍കരുതലെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഭക്ഷ്യവകുപ്പ് അരിയും ധാന്യങ്ങളും ആവശ്യത്തിന് സംഭരിച്ച് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

ഇതരസംസ്ഥാനങ്ങളില്‍നിന്ന് ചരക്കുനീക്കം കുറഞ്ഞാലും ഭക്ഷ്യ കരുതല്‍ ശേഖരം സജ്ജമാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു.അതിര്‍ത്തികളില്‍ ചരക്കുനീക്കത്തിന് തടസ്സമില്ല. ഏപ്രില്‍ മാസത്തേക്കുള്ള അരിയും ഗോതമ്പും എഫ്സിഐയില്‍നിന്ന് മുന്‍കൂറായി എടുത്തു.

മെയ് മാസത്തേക്കുള്ള ഭക്ഷ്യധാന്യവും ശേഖരിക്കും. കേന്ദ്ര, സംസ്ഥാന വെയര്‍ഹൗസിങ് ഗോഡൗണുകള്‍ പോരാതെ വന്നാല്‍ സ്വകാര്യ ഗോഡൗണുകള്‍ ഏറ്റെടുക്കും. കൂടുതല്‍ ഭക്ഷ്യവിഹിതം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here