കൊറോണ വ്യാപനം; രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം; അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം.

റെയില്‍വേയുടെ ചരിത്രത്തിലാദ്യമായാണ് ട്രെയിനുകള്‍ ഇത്രയും ദിവസത്തേക്ക് നിര്‍ത്തി വയ്ക്കുന്നത്. ഇന്ന് രാത്രി പന്ത്രണ്ട് മണി മുതല്‍ രാജ്യത്തെ ഒറ്റ ട്രെയിനുകള്‍ പോലും ഓടില്ല. റെയില്‍വേ സ്റ്റേഷനുകള്‍ തുറക്കില്ല.

നിലവിലുള്ള ട്രെയിനുകള്‍ യാത്ര അവസാനിക്കുന്ന മുറയ്ക്ക് പുതിയ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കില്ല. 12 മണിയ്ക്ക് ശേഷം സര്‍വീസുകളൊന്നും ആരംഭിക്കാന്‍ പാടില്ലെന്ന് ഡിവിഷനുകള്‍ നിര്‍ദേശം നല്‍കി. ട്രെയിന്‍ യാത്രയിലൂടെ കോവിഡ് 19 പടരുന്നത് ഒഴിവാക്കാനാണ് നടപടി.

നിരീക്ഷണത്തില്‍ കഴിയുന്ന പലരും വിലക്ക് ലംഘിച്ച് ട്രെയിനില്‍ യാത്ര ചെയ്തത് കണ്ടെത്തിയിരുന്നു. ഇത് മറ്റ് യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.

എല്ലാ അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം.

കാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

മാര്‍ച്ച് 31 വരെ എല്ലാ അന്തര്‍ സംസ്ഥാന പൊതുഗതാഗത സേവനങ്ങളും നിര്‍ത്തിവെക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യസര്‍വീസുകള്‍ ഒഴികെയുള്ളവ നിയന്ത്രിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് 31 വരെ രാജ്യത്ത് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ അടക്കം എല്ലാം ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. കൊങ്കണ്‍ റെയില്‍വെ, കൊല്‍ക്കത്ത മെട്രോ, ഡല്‍ഹി മെട്രോ, സബര്‍ബന്‍ ട്രെയിനുകള്‍ അടക്കം സര്‍വീസ് നടത്തില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News