
ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാലയ്ക്കും മുന്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ നായകന്‍ പൗലോ മാള്‍ഡീനിക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. തന്റെയും കാമുകിയുടെയും പരിശോധനാഫലം പോസറ്റീവാണെന്ന് ഡിബാല തന്നെയാണ് ഇന്‍സറ്റഗ്രാമിലൂടെ അറിയിച്ചത്.
ഇരുവരുടെയും ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്നും ഡിബാല കുറിച്ചു. കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ യുവന്റസ് താരമാണ് ഡിബാല. ഡാനിയല്‍ റുഗാനി, ഫ്രഞ്ച് താരം മറ്റിയൂഡി എന്നിവര്‍ക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
മറ്റൊരു ഇറ്റാലിയന്‍ ക്ലബായ എ.സി.മിലാന്റെ ടെക്നിക്കല്‍ ഡയറക്ടറും ക്യാപ്റ്റനുമായ മാള്‍ഡീനിയുടെയും മകന്‍ ഡാനിയലിന്റെയും പരിശോധനാഫലവും പോസറ്റീവാണെന്ന് ക്ലബ് അറിയിച്ചു.
എ.സി.മിലാന്റെ ഒന്നാംനിര ടീമിനൊപ്പം പരിശീലനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ഡാനിയല്‍. ഇരുവരും രണ്ടാഴ്ച ഐസൊലേഷനിലായിരുന്നു. രോഗം ഭേദമാകുന്നതുവരെ ഇവര്‍ ക്വാറന്റൈനില്‍ തുടരുമെന്നും ക്ലബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന റയല്‍ മാഡ്രിഡ് മുന്‍ അധ്യക്ഷന്‍ ലൊറെന്‍സോ സാന്‍സ് (76) അന്തരിച്ചു. ഒന്‍പത് ദിവസമായി മാഡ്രിഡിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here