
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അടച്ചിടാന്‍ നിര്‍ദ്ദേശിച്ച 75 ജില്ലകളില്‍ കേരളത്തിലെ ഏഴു ജില്ലകളും.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് അടച്ചിടുന്നത്. ഈ ജില്ലകളില്‍ അവശ്യസര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക.
രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
അതേസമയം, ജില്ലകള്‍ അടച്ചിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിര്‍ദേശം ലഭിച്ചാല്‍ ഉന്നതതലയോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് മന്ത്രി കെക ശെെലജ ടീച്ചര്‍ കെെരളി ന്യൂസിനോട് പറഞ്ഞു.
എല്ലാ അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. കാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
മാര്‍ച്ച് 31 വരെ എല്ലാ അന്തര്‍ സംസ്ഥാന പൊതുഗതാഗത സേവനങ്ങളും നിര്‍ത്തിവെക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യസര്‍വീസുകള്‍ ഒഴികെയുള്ളവ നിയന്ത്രിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് 31 വരെ രാജ്യത്ത് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ അടക്കം എല്ലാം ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. കൊങ്കണ്‍ റെയില്‍വെ, കൊല്‍ക്കത്ത മെട്രോ, ഡല്‍ഹി മെട്രോ, സബര്‍ബന്‍ ട്രെയിനുകള്‍ അടക്കം സര്‍വീസ് നടത്തില്ല.
എല്ലാ ട്രെയിന്‍ സര്‍വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം
ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം.
റെയില്‍വേയുടെ ചരിത്രത്തിലാദ്യമായാണ് ട്രെയിനുകള്‍ ഇത്രയും ദിവസത്തേക്ക് നിര്‍ത്തി വയ്ക്കുന്നത്. ഇന്ന് രാത്രി പന്ത്രണ്ട് മണി മുതല്‍ രാജ്യത്തെ ഒറ്റ ട്രെയിനുകള്‍ പോലും ഓടില്ല. റെയില്‍വേ സ്റ്റേഷനുകള്‍ തുറക്കില്ല.
നിലവിലുള്ള ട്രെയിനുകള്‍ യാത്ര അവസാനിക്കുന്ന മുറയ്ക്ക് പുതിയ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കില്ല. 12 മണിയ്ക്ക് ശേഷം സര്‍വീസുകളൊന്നും ആരംഭിക്കാന്‍ പാടില്ലെന്ന് ഡിവിഷനുകള്‍ നിര്‍ദേശം നല്‍കി. ട്രെയിന്‍ യാത്രയിലൂടെ കോവിഡ് 19 പടരുന്നത് ഒഴിവാക്കാനാണ് നടപടി.
നിരീക്ഷണത്തില്‍ കഴിയുന്ന പലരും വിലക്ക് ലംഘിച്ച് ട്രെയിനില്‍ യാത്ര ചെയ്തത് കണ്ടെത്തിയിരുന്നു. ഇത് മറ്റ് യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.
കൂടാതെ കോറോണ പടരുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്റ്റേഷനുകളില്‍ ജനം തടിച്ച് കൂടി. എല്ലാ ആരോഗ്യനിയന്ത്രണങ്ങളും ലംഘിച്ചായിരുന്നു തിരക്ക്. ബാഗ്ലൂരിലെ ഒരു സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് കോറോണ പരിശോധന നടത്തുന്ന രീതിക്കെതിരെ സോഷ്യല്‍മീഡിയില്‍ വലിയ വിമര്‍ശനം ഉയരുന്നു. ഉദ്യോഗസ്ഥര്‍ സ്വന്തം സീറ്റില്‍ നിന്ന് പോലും എഴുന്നേല്‍ക്കാതെ അലക്ഷ്യമായാണ് യാത്രക്കാരുടെ ശരീര ചൂട് പരിശോധിക്കുന്നത്. സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന ഈ ദൃശ്യം റയില്‍വേയ്ക്ക് വലിയ നാണകേടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here