തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം ഇല്ല

തിരുവനന്തപുരം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഒരു ക്ഷേത്രങ്ങളിലും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. എന്നാല്‍ ക്ഷേത്രങ്ങളില്‍ പൂജകള്‍ നടക്കും.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഗ്രേഡ് ക്ഷേത്രങ്ങളിലും, സ്‌പെഷ്യല്‍ ഗ്രേഡ് ക്ഷേത്രങ്ങളിലും മാര്‍ച്ച് 31 വരെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അതി ജാഗ്രത വേണമെന്നുള്ളതിനാല്‍ ആണ് ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലേക്കും കഴിഞ്ഞ ദിവസത്തെ തീരുമാനം ബാധകമാക്കിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News