കാസര്‍ഗോഡ്: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കാസര്‍ഗോഡ് എല്ലാ ആഭ്യന്തര പൊതു ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തലാക്കി. അവശ്യ സേവന സ്ഥാപനങ്ങള്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കാം. ഇവിടെ ആള്‍ക്കൂട്ടം പാടില്ല. സി ആര്‍ പി സി 144 വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ.
ആരാധനാലയങ്ങള്‍ അടച്ചിടണം. ജനങ്ങള്‍ പരമാവധി സഞ്ചാരങ്ങള്‍ ഒഴിവാക്കണം. കോവിഡ് രോഗ നിരീക്ഷകള്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമ നടപടി.
കോഴിക്കോട് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. 5 പേരില്‍ കൂടുതല്‍ കൂടാന്‍ പാടില്ലെന്ന് കളക്ടര്‍ അറിയിച്ചു. ഭക്ഷ്യവസ്തുക്കളും മരുന്നും ഉറപ്പാക്കും. ഇത്തരം കടകള്‍ അടയ്ക്കാന്‍ സമ്മതിക്കില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടയ്ക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Get real time update about this post categories directly on your device, subscribe now.