തിരുവനന്തപുരം: കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ആവശ്യവസ്തുകള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും. കാസര്‍ഗോഡ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍. ഏട്ട് ജില്ലകളില്‍ ഭാഗികമായ നിയന്ത്രണവും, കാസര്‍ഗോഡ് ജില്ലയില്‍ പൂര്‍ണ നിയന്ത്രണവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കാസര്‍ഗോഡ് ജില്ലയില്‍ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിരോധിച്ചു. ആരാധാനാലയങ്ങള്‍,ക്ലബുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, പൊതുവിടത്തിലേക്കുളള അനാവശ്യയാത്രകള്‍, കൂട്ടംചേരലുകള്‍ എന്നീവ നിരോധിച്ചു. പാല്‍ ,പെട്രോള്‍ പമ്പ്, മെഡിക്കല്‍ സ്റ്റോര്‍ , ഭക്ഷ്യവസ്തുകള്‍ ഉള്‍പ്പെടെയുളള കടകള്‍ എന്നീവ പ്രവര്‍ത്തിക്കും.
എന്നാല്‍ മാസ്‌ക്ക് സാനിറ്റെസര്‍ എന്നീവ കൈയ്യിലുണ്ടാവണം. നിശ്ചിത അകലം പാലിച്ച് വേണം ആളുകള്‍ നിള്‍ക്കാന്‍ . എന്നാല്‍ മറ്റ് ജില്ലകളില്‍ ഇത്ര കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു
കേന്ദ്ര സര്‍ക്കാരാണ് ഏഴ് ജില്ലകളില്‍ ലോക്ക് ഡൗണ്‍ ചെയ്യാന്‍ കേരളമടക്കമുളള സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്

Get real time update about this post categories directly on your device, subscribe now.