വിദേശമലയാളിയെ ആരോഗ്യ വകുപ്പ് കസ്റ്റഡിയിലെടുത്തു

കൊല്ലം: ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാത്ത വിദേശമലയാളിയെ ആരോഗ്യ വകുപ്പ് കസ്റ്റഡിയിലെടുത്തു. ദുബൈയില്‍ നിന്നെത്തിയ യുവാവിനെയാണ് പോലീസിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പ് കസ്റ്റഡിയിലെടുത്തത്.

തുടര്‍ന്ന് ഇയാളെ നിര്‍ബന്ധിത കൊറൈന്റിനില്‍ വെച്ചു. കൊല്ലം പടപ്പക്കര സ്വദേശിയായ യുവാവിനെതിരെയാണ് നടപടി.

20 താം തീയതിയാണ് മസ്ക്കറ്റിൽ നിന്ന് കുണ്ടറ പടപ്പക്കര സ്വദേശിയായ യുവാവ് നാട്ടിലെത്തിയത്. ഇയാളോട് ആരോഗ്യ വകുപ്പധികൃതർ വീട്ടിൽ 28 ദിവസം ഹോം കൊറൈന്റിൽ തുടരണമെന്ന് നിർദ്ദേശിച്ചെങ്കിലും ഇയാൾ ബന്ധുവീടുകളിലും മറ്റും സർക്കാർ നിർദ്ദേശം തള്ളി കറങി നടക്കുകയായിരുന്നു.
പരാതി കിട്ടിയപ്പോൾ വാർഡ് മെമ്പർ ലക്ഷമി ആരോഗ്യവകുപ്പിനെ അറിയച്ചതനുസരിച്ച്  യുവാവിനെ ആരോഗ്യ വകുപ്പ് പോലീസ് സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇയാളെ സർക്കാർ നിരീക്ഷണത്തിലാക്കിയതെന്ന് ജില്ലാ കളക്ടർ അബ്ദുൾ നാസർ കൈരളി ന്യൂസിനോടു പറഞ്ഞു.
സർക്കാർ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ഐ.പി.സി 268,269,270, ട്രാവൻകൂർ കൊച്ചിൻ പബ്ലിക്ക് ഹെൽത്ത് ആക്ട് വകുപ്പ് 61,42,63 പ്രകാരം കേസെടുക്കുമെന്നും കലക്ടർ അറിയിച്ചു. എന്നാൽ ഇപ്പോൾ നിരീക്ഷണത്തിലുള്ള പ്രവാസി മലയാളിക്കെതിരെ കേസെടുത്തിട്ടില്ല. ഇയാൾ ഇനി 25 ദിവസം കൊല്ലം ആശ്രാമത്തെ  കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരിക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News