ദില്ലി: ദില്ലിയില്‍ ആകെ 27 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തലസ്ഥാന നഗരം പൂര്‍ണ്ണമായും അടച്ചിടുമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെ എല്ലാ കടകളും അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുന്നതായി കെജ്രിവാള്‍ അറിയിച്ചു. ദില്ലിയിലെ 25 ശതമാനം ബസുകള്‍ മാത്രമായിരിക്കും ഇനി സര്‍വ്വീസ് നടത്തുക.
ദില്ലിയിലേക്കുള്ള ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കുമെന്ന് കെജ്രിവാള്‍ അറിയിച്ചു. അതിര്‍ത്തികള്‍ അവശ്യസര്‍വ്വീസിനൊഴികെ അടച്ചിടും. ദില്ലിയില്‍ മെട്രോ സര്‍വ്വീസുകള്‍ അടയ്ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു നാളെ പുലര്‍ച്ചെ ആറ് മണിമുതലായിരിക്കും നിയന്ത്രണങ്ങള്‍ നിലവില്‍ വരിക.
31 വരെയാണ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയെന്നാണ് അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിരിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.