കോഴിക്കോട് കൊറോണ ബാധിതര്‍ സഞ്ചരിച്ചത് ഈ വഴികളിലൂടെ; റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒന്നാമത്തെ വ്യക്തി മാര്‍ച്ച് 13 ന് ഇത്തിഹാദ് എയര്‍വെയ്‌സ് EY 250 (3.20 am) അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തി എത്തി.

വിമാനത്താവളത്തില്‍ നിന്നും സ്വകാര്യ വാഹനത്തിലാണ് വീട്ടിലേക്ക് പോയത്, വീട്ടില്‍ ഐസോലേഷനില്‍ തന്നെ കഴിയുകയായിരുന്നു. വീട്ടിലുള്ള മുഴുവന്‍ പേരെയും ക്വാറന്റയിന്‍ ചെയ്തിട്ടുണ്ട്. രോഗിയെ കാണാന്‍ വന്ന ആളുകളെയും കണ്ടെത്തി ക്വാറന്റയിന്‍ ചെയ്തിട്ടുണ്ട്.

രണ്ടാമത്തെ വ്യക്തി മാര്‍ച്ച് 20ന് രാത്രി 9:50 നുള്ള എയര്‍ ഇന്ത്യ AI 938 വിമാനത്തില്‍ ദുബായില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുകയും, അവിടെനിന്ന് നിന്നും നേരിട്ട് ആംബുലന്‍സ് മാര്‍ഗ്ഗം കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വ്യക്തിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here