കരുതലുയര്‍ത്തി കേരളം, വീട്ടിലിരുന്ന് ജനം; ‘ജനതാ കര്‍ഫ്യു’ പൂര്‍ണം

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാന്‍ ജനത കർഫ്യൂ നാട് ഏറ്റെടുത്തതോടെ സംസ്ഥാനം നിശ്‌ചലമായി. ഞായറാഴ്‌ച രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ അവശ്യ സർവീസുകൾ മാത്രമാണ്‌ പ്രവർത്തിച്ചത്‌.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം ഏറ്റെടുത്ത്‌ ജനങ്ങൾ വീടും പരിസരവും ശുചിയാക്കി പിന്തുണ അറിയിച്ചു. കർഫ്യൂ അവസാനിച്ച രാത്രി ഒമ്പതിനുശേഷം കൂട്ടമായി പുറത്തിറങ്ങരുതെന്ന അഭ്യർഥനയും പാലിക്കപ്പെട്ടു.

വ്യാപാരസ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. കൊച്ചി മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ സർവീസ്‌ നടത്തിയില്ല. കെഎസ്‌ആർടിസി സർവീസ് നടത്തിയില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ജനപ്രതിനിധികളും വീടുകളിൽ തങ്ങി.

ഭൂരിപക്ഷം ജനപ്രതിനിധികളും വീടുകളിൽ ശുചീകരണത്തിനു സമയം കണ്ടെത്തി. സംസ്ഥാന പൊലീസ്‌ മേധാവി അടക്കം ഉന്നത ഉദ്യോഗസ്ഥർ വീടുകളിൽ തങ്ങി ഔദ്യോഗിക കൃത്യങ്ങൾ നിർവഹിച്ചു. ഫയർഫോഴ്‌സ്‌ വിവിധ ജില്ലകളിൽ റോഡുകളും ചന്തകളും ബസ്‌സ്‌റ്റാൻഡുകളും ശുചീകരിച്ചു.

വീടുകളിൽ തങ്ങിയവർ വൈകിട്ട്‌ അഞ്ചിന്‌ അഞ്ചു മിനിറ്റോളം കൈകൊട്ടിയും പാത്രം കൂട്ടിമുട്ടിച്ചും ശബ്ദമുണ്ടാക്കി അവശ്യസേവന രംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ ആദരമർപ്പിച്ചു.

‘ജനത കർഫ്യൂ’ പൂർണം

ന്യൂഡൽഹി: കോവിഡ്‌ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ‘ജനതാ കർഫ്യൂ’ പൂർണം. ഡൽഹി അടക്കം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കടകമ്പോളങ്ങളും ഓഫീസുകളുമെല്ലാം അടഞ്ഞുകിടന്നു.

പുലർച്ചെ ഏഴുമുതൽ രാത്രി ഒമ്പതുവരെ തുടർന്ന കർഫ്യൂവിൽ ചുരുക്കം വാഹനങ്ങൾ മാത്രമാണ്‌ നിരത്തിലിറങ്ങിയത്‌. ഞായറാഴ്‌ച പുറപ്പെടേണ്ടിയിരുന്ന ദീർഘദൂര ട്രെയിനുകൾ ഓടിയില്ല. പല വിമാനകമ്പനികളും സർവീസുകൾ നിർത്തിവയ്‌ക്കുകയോ വെട്ടിക്കുറയ്‌ക്കുകയോ ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News