കൊറോണയില്‍ വിറങ്ങലിച്ച് ലോകം; മരണം 14600 കടന്നു; ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 651 പേര്‍

റോം: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായിരത്തി അറുനൂറ് കവിഞ്ഞു. 3,35,403 ആളുകളിലാണ് ഇത് വരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഒറ്റ ദിവസം മാത്രം 651 പേര്‍ മരിച്ചതോടെ ഇറ്റലിയില്‍ മരണസംഖ്യ 5476 ആയി. കൊവിഡ് ബാധ കണ്ടെത്തിയ ഡോക്ടറുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

24 മണിക്കൂറിനിടെ ഇറ്റലിയിൽ മരണസംഖ്യയില്‍ 13.5 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അമേരിക്കയില്‍ മരണ സംഖ്യ നാനൂറ് കവിഞ്ഞു. കൊവിഡ് 19 ആശങ്കയെ തുടര്‍ന്ന് ജര്‍മ്മനിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

രണ്ട് പേരില്‍ കൂടുതല്‍ കൂട്ടം കൂട്ടുന്നതിനും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് ബാധ സ്ഥിരീകരിച്ച ആളുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

വരും ദിവസങ്ങളില്‍ വീടിനുള്ളില്‍ ഇരുന്നാകും അംഗല മെര്‍ക്കല്‍ ജോലി ചെയ്യുകയെന്നും എല്ലാ ദിവസവും മെര്‍ക്കലിനെ പരിശോധനക്ക് വിധേയയാക്കുമെന്നും ചാന്‍സിലറിന്‍റെ വക്താവ് അറിയിച്ചു.

കാനഡയില്‍ അന്‍പത് ശതമാനത്തിന്‍റെ വര്‍ധനവാണ് മരണസംഖ്യയില്‍ ഉണ്ടായിരിക്കുന്നത്. ഫ്രാന്‍സില്‍ മരണസംഖ്യ 600 കടന്നിട്ടുണ്ട്. കൊവിഡ് ബാധിച്ച് ഫ്രാന്‍സില്‍ ഒരു ഡോക്ടര്‍ മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സിറിയ, മൊസാംബിക്, ഗ്രെനാഡ എന്നീ രാജ്യങ്ങളില്‍ ആദ്യത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News