മഹാമാരിയില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍… ഇറ്റലിക്ക് സഹായവുമായി കമ്യൂണിസ്റ്റ് ക്യൂബയിലെ ഡോക്ടര്‍മാര്‍;

റോം: കൊറോണ വൈറസ് പടര്‍ന്നു പിടിച്ച് നാശം വിതച്ച ഇറ്റലിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായവുമായി ക്യൂബ.

ക്യൂബയില്‍ നിന്നും ഇറ്റലിയിലെത്തിയത് 52 ആരോഗ്യപ്രവര്‍ത്തകരടങ്ങുന്ന സംഘമാണ്. ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള വൈറസ് കേസിലും പരിചയമുള്ളവരാണ് ഡോക്ടര്‍മാരില്‍ മിക്കവരും.

മഹാമാരിയെ തടയുന്നതിനായി കമ്മ്യൂണിസ്റ്റ് ക്യൂബയില്‍ നിന്നും പുറപ്പെടുന്ന ആറാമത്തെ ടീമാണിതെന്നും യൂറോപിലേക്കുള്ള ആദ്യത്തെ ടീമാണെന്നും ക്യൂബന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തു.

മാഹാമാരികളെയും ദുരന്തങ്ങളെയും നേരിടുന്നതില്‍ വിദഗ്ധരായ 144 പേരടങ്ങുന്നവരുടെ സംഘം കൊറോണയെിനെ നേരിടുന്നതിനായി ശനിയാഴ്ച ജമൈക്കയിലേക്ക് പോയിട്ടുണ്ട്.

ക്യൂബന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന സംഘത്തില്‍ എഴുപത് ശതമാനവും സ്ത്രീകളാണ്.

അതേസമയം, ഇറ്റലിയില്‍ ഞായറാഴ്ച മാത്രം 631 പേര്‍ മരിച്ചു. ആകെ 5476 പേരാണ് മരിച്ചത്.

ഒരാഴ്ച മുന്‍പ് എം എസ് ബ്രാമിയര്‍ എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാരക്കപ്പലില്‍ ആറോളം പേര്‍ കൊറോണ പോസിറ്റീവായി മരണം മുഖാമുഖം കണ്ടിരിക്കുകയായിരുന്നു.

സഹായം ചോദിച്ചപ്പോള്‍ സൗഹൃദ രാജ്യങ്ങള്‍ മേലോട്ട് നോക്കി. നടുക്കടലില്‍ ആകാശം നോക്കി മരണമെണ്ണി കിടന്ന ബ്രീട്ടീഷ് കപ്പലിനെ ചോരപ്പാടുപോലുള്ളൊരു രാജ്യം കൈകാട്ടി വിളിച്ചു. ക്യൂബ. മനുഷ്യത്വം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News