സംസ്ഥാനത്തെ എല്ലാ ബാറുകളും അടയ്ക്കും; ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാറുകളും അടയ്ക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്.

കാസര്‍ഗോഡ് ജില്ല പൂര്‍ണമായും പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകള്‍ ഭാഗികമായും അടച്ചിടാന്‍ തീരുമാനമായി. മറ്റു ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

കാസര്‍ഗോഡ് ജില്ലയില്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുത്. ആവശ്യമായ സാധനങ്ങള്‍ വീട്ടിലെത്തിച്ച് കൊടുക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് 64 കൊവിഡ് ബാധിതര്‍ ചികിത്സയിലുണ്ട്. നിലവില്‍ കേരളത്തിലെ 11 ജില്ലകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here