ഞങ്ങളുണ്ട് പദ്ധതിക്ക് മികച്ച സ്വീകാര്യത; മാനസികാരോഗ്യ വിദഗ്ദരുടെ സേവനംകൂടെ ലഭ്യമാക്കാനൊരുങ്ങി ഡിവൈഎഫ്ഐ

ഞങ്ങളുണ്ട് പദ്ധതിയ്ക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓരോ ദിവസവും നൽകിയ സേവനങ്ങളുടെ വിശദ വിവരം ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് ലഭിച്ച ചില ഫോൺകോളുകളിൽ നിന്നാണ് ഒരു പുതിയ ആശയം കൂടി രൂപപ്പെടുന്നത്.

ഹോംകോറന്റൈൻ കഴിയുന്നവരും, ജോലിയും വരുമാനവും നിലച്ചുപോയവരും, വിദേശത്തു നിശ്ചിത സമയത്തു തിരിച്ചെത്താൻ കഴിയാത്തതു കാരണം ജോലിയിലും വരുമാനത്തിലും ആശങ്കയുള്ളവരും, തുടർച്ചയായ ദിവസങ്ങളിൽ സാമൂഹ്യ സമ്പർക്കമില്ലാതെ കഴിയുന്ന കുഞ്ഞുങ്ങളും, വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ വ്യത്യസ്തമായ മാനസിക പിരിമുറുക്കങ്ങൾ നേരിടുന്നു.

ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ചിലർ ഞങ്ങളുണ്ട് കാൾസെന്ററിലേയ്ക്ക് വിളിച്ചിരുന്നു.
ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ ശാസ്ത്രീയമായി പരിചരിക്കേണ്ട ബാധ്യത കൂടി നമുക്കുണ്ട്.

ഡിവൈഎഫ്ഐ ഈ സേവനം കൂടി നല്കാൻ തീരുമാനിച്ചിരിക്കുന്നു. നിലവിലുള്ള കാൾ സെന്റർ നമ്പറുകളിലേയ്ക്ക് വിളിച്ചാൽ മാത്രം മതി. പ്രമുഖരായ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാക്കും. ടെലിഫോണിക്/ഓൺലൈൻ കൺസൾട്ടേഷൻ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇത്തരം ഒരു സാഹചര്യം നമ്മൾ നേരിടുന്നത് ആദ്യമായാണ്. അതിനാൽ പുതിയ തരം പ്രതിസന്ധികളിൽ നമുക്കാർക്കും ഉണ്ടായേക്കാവുന്ന മാനസിക പിരിമുറുക്കങ്ങൾ കൂടി നമുക്ക് അതിജീവിക്കണം.
നമ്മൾ അതിജീവിക്കും,
#ഞങ്ങളുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News