വീട്ടിലിരുന്ന് കേരളം; ‘ജനതാ കര്‍ഫ്യൂ’ പൂര്‍ണം

കോവിഡിനെ പ്രതിരോധിക്കാന്‍ ജനത കര്‍ഫ്യൂ നാട് ഏറ്റെടുത്തതോടെ സംസ്ഥാനം നിശ്ചലമായി. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം ഏറ്റെടുത്ത് ജനങ്ങള്‍ വീടും പരിസരവും ശുചിയാക്കി പിന്തുണ അറിയിച്ചു.

കര്‍ഫ്യൂ അവസാനിച്ച രാത്രി ഒമ്പതിനുശേഷം കൂട്ടമായി പുറത്തിറങ്ങരുതെന്ന അഭ്യര്‍ഥനയും പാലിക്കപ്പെട്ടു. വ്യാപാരസ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. കൊച്ചി മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ സര്‍വീസ് നടത്തിയില്ല. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ജനപ്രതിനിധികളും വീടുകളില്‍ തങ്ങി. ഭൂരിപക്ഷം ജനപ്രതിനിധികളും വീടുകളില്‍ ശുചീകരണത്തിനു സമയം കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News