80 നഗരങ്ങള്‍ ലോക്ക് ഡൗണിലേക്ക്

കോവിഡ്-19 പടരുന്നത് തടയാന്‍ നടപടി ശക്തമാക്കിയതോടെ രാജ്യം നിശ്ചലാവസ്ഥയിലേക്ക്. തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെ ഏട്ട് സംസ്ഥാനവും ജമ്മുകശ്മീരും പൂര്‍ണമായി അടച്ചിടും. മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തി. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളും നിര്‍ത്തിവച്ചു.

രാജ്യന്തര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കി.ഡല്‍ഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ബംഗാള്‍, തെലങ്കാന, ആന്ധ്രപ്രദേശ്, നാഗലാന്‍ഡ് എന്നിവയാണ് പൂര്‍ണമായി അടച്ചിടുന്ന സംസ്ഥാനങ്ങള്‍. മുംബൈ, പൂണെ, നാഗ്പുര്‍, അഹമ്മദാബാദ്, ഗുരുഗ്രാം, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങി പ്രധാന നഗരങ്ങും അടച്ചിടും.

പൂര്‍ണമായി അടച്ചിടുന്ന പ്രദേശങ്ങളില്‍ തിങ്കളാഴ്ചമുതല്‍ അവശ്യസേവനങ്ങള്‍മാത്രമേ ലഭ്യമാകൂ. കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 75 ജില്ല 31 വരെ അടച്ചിടാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതിയുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here