മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് ഗുണ്ടായിസം; ജനത്തെ വഴിയില്‍ തടഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പ്രചരിച്ചയാള്‍ക്കെതിരെ കേസ്

പത്തനംതിട്ട: ജനതാ കര്‍ഫ്യൂവിന്റെ പേരില്‍ വഴിയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു.

ഓണ്‍ലൈന്‍ ചാനല്‍ എന്നപേരില്‍ യാത്രക്കാരെ തടഞ്ഞ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രകാശ് ഇഞ്ചത്താനം എന്നയാള്‍ക്കെതിരെയാണ് കേസ്.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ജനതാ കര്‍ഫ്യൂവിന്റെ പേരില്‍ സെന്‍ട്രല്‍ ജങ്ഷന്‍ വഴി അത്യാവശ്യ കാര്യങ്ങള്‍ക്ക് പോയ ആളുകളെ ഇയാള്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രസ്‌ക്ലബ്ബ് ഭാരവാഹികളടക്കം രംഗത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News