കൊറോണ; നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ കേസ്

കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ നിസ്സഹകരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ.

നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കേരള പൊലീസ് ആക്ടിന്റെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും അടിസ്ഥാനത്തിലാകും കേസ്. ഹൃദ്രോഗികള്‍, രക്താര്‍ബുദം ബാധിതര്‍ നിരീക്ഷണത്തിലുണ്ടെങ്കില്‍ ആവശ്യമുള്ള പക്ഷം അവരെ ജില്ലാതലങ്ങളിലുള്ള ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും.

പരസഹായമില്ലാതെ വീട്ടില്‍ തനിയെ നിരീക്ഷണത്തിലുള്ളവരും കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍ കഴിയുന്നവരെയും ആവശ്യമെങ്കില്‍ ഇത്തരത്തില്‍ മാറ്റും. മാറാന്‍ സ്വയം താല്‍പ്പര്യം കാണിക്കുന്നവരെയും ഐസൊലേഷന്‍ കേന്ദ്രങ്ങളിലാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News