കൊറോണ പ്രതിസന്ധിയില്‍ രാജ്യം; മോദിസര്‍ക്കാര്‍ നിഷ്‌ക്രിയത്വത്തില്‍

കോവിഡ് നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ വന്‍ സാമ്പത്തിക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും മോദിസര്‍ക്കാര്‍ നിഷ്‌ക്രിയത്വത്തില്‍. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക വേതനം, നികുതിയിളവുകള്‍, വായ്പ ഉറപ്പ് പദ്ധതികള്‍, കമ്പനികള്‍ക്കും പ്രാദേശിക സര്‍ക്കാരുകള്‍ക്കും ധനസഹായംഎന്നിവയടക്കം വിപുലമായ പദ്ധതികളാണ് ചെറുതും വലുതുമായ രാജ്യങ്ങള്‍ നടപ്പാക്കുന്നത്.

അമേരിക്ക രോഗം നേരിടാന്‍ മാര്‍ച്ച് ആറിന് 830 കോടി ഡോളര്‍ അനുവദിച്ചു. 17ന് ലക്ഷം കോടി ഡോളറിന്റെ വന്‍ സാമ്പത്തിക ഉത്തേജന പാക്കേജും പ്രഖ്യാപിച്ചു.

ചൈനീസ് സര്‍ക്കാര്‍ രോഗബാധ കൈകാര്യം ചെയ്യാന്‍ 1,593 കോടി ഡോളര്‍ നീക്കിവച്ചു. ചൈനീസ് കേന്ദ്രബാങ്ക് 7,900 കോടി ഡോളറിന്റെ സാമ്പത്തികപദ്ധതിയും ആവിഷ്‌കരിച്ചു. ഇറ്റലി സര്‍ക്കാര്‍ തൊഴില്‍മേഖല, ആരോഗ്യപരിരക്ഷ, വ്യക്തിഗത ധനസഹായം എന്നീ മേഖലകളിലായി 2500 കോടി യൂറോയുടെ സമഗ്രപദ്ധതിയാണ് പ്രഖ്യാപിച്ചത്. 50 ലക്ഷം തൊഴിലാളികുടുംബങ്ങള്‍ക്ക് 600 യൂറോ വീതം പ്രതിമാസവേതനം നല്‍കും. സ്പെയിന്‍ ആരോഗ്യമേഖല പൂര്‍ണമായും ദേശസാല്‍ക്കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel