കേന്ദ്രത്തോടൊരു ചോദ്യം.. ഈ കൊറോണക്കാലത്തും എന്‍പിആര്‍ നടപ്പാക്കാണോ

രാജ്യം കോവിഡ്- 19 എന്ന മഹാമാരിയെ നേരിടുകയാണ്. മുന്നൂറ്റമ്പതോളം പേര്‍ ഇതിനകം രോഗികളായി . കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിവരുന്നത്. ഇതിന്റെ ഭാഗമായി ഞായറാഴ്ച രാജ്യവ്യാപകമായി ജനതാ കര്‍ഫ്യൂ നടന്നു.

പരമാവധി ജനങ്ങള്‍ വീടിനകത്തുതന്നെ ഇരിക്കുന്നതാണ് നല്ലതെന്നാണ് പൊതുവെയുള്ള നിര്‍ദേശം. യാത്രകളില്‍നിന്നും സൗഹൃദസന്ദര്‍ശനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനും ആഘോഷങ്ങളും ഉത്സവങ്ങളും നിര്‍ത്തിവയ്ക്കാനും നിര്‍ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

75 ജില്ലകള്‍ അടച്ചിടണമെന്ന് പറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ച സെന്‍സസും എന്‍പിആറും നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ച് ഒരക്ഷരം പറയാന്‍ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News