വീട്ടിലാണോ? സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ശ്രമിക്കുക: ഭയപ്പെടാതിരിക്കുക, നിങ്ങളൊറ്റയ്ക്കല്ല, കേരളം മുഴുവനും ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വീടുകളില്‍ ഇരിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിച്ച് മാനസിക സമ്മര്‍ദ്ദങ്ങളെ മറികടക്കഴമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

രോഗം പടരുന്നത് തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നിരവധിയാളുകള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. കുറച്ചധികം ദിവസങ്ങള്‍ തനിച്ചു ഒരു മുറിയില്‍ കഴിയേണ്ടി വരുന്നത് പലരിലും പല മാനസിക സമ്മര്‍ദ്ദങ്ങളും സൃഷ്ടിച്ചേക്കാം. എന്നാല്‍, അതു മറികടക്കാന്‍ നമുക്ക് സാധിക്കും.

അതിനായി, നിങ്ങള്‍ക്കു ലഭിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ശ്രമിക്കുക. വ്യായാമവും കൃത്യസമയത്ത് ഭക്ഷണവും മതിയായ ഉറക്കവും ഉള്‍പ്പെടെ ആരോഗ്യകരമായ ചിട്ടകള്‍ ജീവിതത്തില്‍ കൊണ്ടുവരാനും, വായിക്കാനും എഴുതാനും സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുമൊക്കെ ശ്രമിക്കുക.

എന്തു പ്രയാസമുണ്ടായാലും സഹായഹസ്തവുമായി ഓടിയെത്താന്‍ ആരോഗ്യപ്രവര്‍ത്തകരൊപ്പമുണ്ടു താനും. അതുകൊണ്ട്, ഭയപ്പെടാതിരിക്കുക. നിങ്ങളൊറ്റയ്ക്കല്ല, കേരളം മുഴുവനും നിങ്ങള്‍ക്ക് ഒപ്പമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News