രാജ്യം പൂട്ടിയിട്ടാല്‍ ആരാണ് ഭക്ഷണം കൊടുക്കുക

കൊറോണയെ തടയാന്‍ എന്ത് നടപടയും കൈക്കൊളളണം. വേണ്ടിവന്നാല്‍ ഇന്നലെ നടന്നപോലുളള കര്‍ഫ്യൂ, ദിവസങ്ങളോളവും മാസങ്ങളോളവും വേണ്ടിവന്നേക്കാം.അല്ലാത്ത പക്ഷം ഒരു പക്ഷെ രാജ്യം വളരെപെട്ടന്ന് ഇറ്റലിയായിമാറും.അപ്പോഴും ഒരു ചോദ്യം ഉണ്ട്.

തൊഴിലില്ലാതെ, പുറത്തിറങ്ങാനാകാതെ , സഞ്ചരിക്കാനാവാതെ വീടിന്റെ ഭിത്തികള്‍ക്കകത്ത് മാത്രം ഒതുങ്ങി കൂടുന്നജീവിതങ്ങള്‍ക്ക് ആരാണ് ഭക്ഷണം നല്കുക? അവര്‍ക്ക് ആരാണ് ശുദ്ധജലം നല്‍കുക? കൊറോണ മരണങ്ങള്‍ക്ക് പരിഹാരം പട്ടിണി മരണങ്ങള്‍ അല്ല.

 

പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലായ ഉടനെ കേരള സര്‍ക്കാര്‍ ആദ്യം ചെയ്തത് 20000 കോടിയുടെ ആശ്വാസ പാക്കേജ ്പ്രഖ്യാപിക്കുകയായിരുന്നു. മാത്രമല്ല ഈ ഘട്ടത്തില്‍ കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് ആവശ്യമുളള കുറെ സഹായങ്ങള്‍ ഉണ്ട്.അവ ഏതെല്ലാമെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാല്‍ ഇതുവരെ കേരളത്തിന്റെ ആവശ്യങ്ങള്‍ സംമ്പന്ധിച്ച് കേന്ദ്രം ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News