കൊറോണയെ നേരിടാന്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം; 24 മണിക്കൂറിനകം 300 ഡോക്ടര്‍മാരെ നിയമിക്കും; എല്ലാ പിഎസ്സി പരീക്ഷകളും മാറ്റി

തിരുവനന്തപുരം: 300 ഡോക്ടര്‍മാരുടേയും 400 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടേയും നിയമനം 24 മണിക്കൂറിനുള്ളില്‍ നടത്താന്‍ പിഎസ്‌സി തീരുമാനം.

നിലവിലെ ലിസ്റ്റില്‍ നിന്നാണ് നിയമനം നടത്തുക. കൊറോണയെ നേരിടാന്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യമായി വരുമെന്ന വിലയിരുത്തലിലാണ് തീരുമാനം.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവച്ചു.

ഏപ്രില്‍ മുപ്പത് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പിഎസ്സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here