കൊറോണ: രാജ്യത്ത് ഒരു മരണം കൂടി

കൊല്‍ക്കത്ത: കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു.

പശ്ചിമ ബംഗാള്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്. ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊറോണ മരണമാണിത്.

കഴിഞ്ഞ 16ന് കടുത്ത ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് പ്രാഥമിക പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇദ്ദേഹം വിദേശയാത്രകളൊന്നും നടത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here