ആഭ്യന്തര വിമാനസര്‍വീസുകളും റദ്ദാക്കും; വിമാനത്താവളങ്ങള്‍ നാളെ അര്‍ദ്ധരാത്രിയോടെ അടയ്ക്കും

പ്രതീകാത്മക ചിത്രം

ദില്ലി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടയ്ക്കും; ആഭ്യന്തര സര്‍വീസുകളും റദ്ദാക്കി

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

നാളെ അര്‍ദ്ധരാത്രി മുതലാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. നാളെ അര്‍ദ്ധരാത്രിയില്‍ തന്നെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടയ്ക്കുമെന്നും ഡിജിസിഎ അറിയിച്ചു. നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളും ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്ക് മുന്‍പ് ലാന്‍ഡ് ചെയ്തിരിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിദേശത്തേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നേരത്തെ റദ്ദാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News