കൈകൊട്ടിയാല്‍ കൊറോണ ചാവില്ലെന്ന് പഠിപ്പിക്കേണ്ടത് മോദിതന്നെയാണ്

ഗോമൂത്രം കുടിച്ചാല്‍ ,ചാണകകേക്ക് കഴിച്ചാല്‍ അതോടെ കൊറോണ വൈറസുകള്‍ സശിക്കുമെന്നായിരുന്നു സംഘി ശാസ്ത്രജ്ഞരുടെ പ്‌ളാന്‍ എ. ഇന്നലെ 5 മണിക്ക് കൂട്ടത്തോടെ കൈയ്യടിക്കുകയോ പാത്രങ്ങളില്‍ കൊട്ടി ശബ്ധമുണ്ടാക്കുകയോ ചെയ്താല്‍
അതോടെ കൊറോണ വൈറസുകള്‍ നശിക്കുമെന്നതാണ് സംഘി ശാസ്ത്രജ്ഞരുടെ പ്‌ളാന്‍ ബി. പ്‌ളാന്‍ സി എന്താണെന്ന് അറിയില്ല .

പ്‌ളാന്‍ എ ,പ്‌ളാന്‍ ബി പദ്ധതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഇവരുടെ പ്‌ളാന്‍ സിക്കായി രാജ്യത്തിന് കാത്തിരിക്കേണ്ടി വരില്ല.രാജ്യം കാണാന്‍ പോകുന്നത് വന്‍ ദുരന്തത്തെ ആയിരിക്കും. കൊറോണ വൈറസിന് 14 മണിക്കൂറില്‍ കൂടുതല്‍ ആയുസ്സില്ലെന്നതായിരുന്നു മറ്റൊരു അശാസ്ത്രീയ പ്രചാരണം.ഈ പ്രചാര ണത്തിന് നേതൃത്വം നല്‍കിയതാവട്ടെ പേരെടുത്ത സെലിബ്രിറ്റികളാണ്.

പേരും പെരുമയും എന്തോ ആയികൊളളട്ടെ ചോരയില്‍ കാവി രക്തം കയറിയാല്‍ സമനിലതെറ്റും.അതോടെ പുറത്ത് വരുന്നത് അശാസ്ത്രീയ സിദ്ധാന്തങ്ങള്‍ ആയിരിക്കും. കാരണം അന്ധവിശ്വാസങ്ങള്‍ അനാചാരങ്ങള്‍ കടുത്ത വര്‍ഗ്ഗീയത എന്നിവയില്‍ കെട്ടിപൊക്കിയതാണ് ആര്‍ എസ് എസ്സിന്റെ സംഹിതകള്‍….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News