ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരെ നിയോഗിച്ചു

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ പോലീസ് നടപടികള്‍ ഏകോപിപ്പിക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഐ ജി യുമായ വിജയ് എസ് സാഖറെയുടെ നേതൃത്വത്തില്‍ നാല് മുതിര്‍ന്ന ഓഫീസര്‍മാരെ നിയോഗിച്ചു.

കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി പി എസ് സാബുവിന് പുറമെ വനിതാ ബറ്റാലിയന്‍ കമാന്റന്റ് ഡി ശില്‍പ്പ, കോട്ടയം ക്രൈം ബ്രാഞ്ച് എസ് പി യും ഇപ്പോള്‍ കാസര്‍ഗോഡ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമായ കെ എം സാബു മാത്യു എന്നിവരാണ് സംഘത്തിലുള്ളത്. ഉടന്‍ ചുമതല ഏല്‍ക്കാനാണ് സംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News