രാജ്യത്ത് ഒരു കൊറോണ മരണം കൂടി; മരണസംഖ്യ 9 ആയി

ദില്ലി: കൊറോണ ബാധിച്ച് രാജ്യത്ത് ഒരാള്‍കൂടി മരിച്ചു. മാര്‍ച്ച് 15 ന് യുഎസില്‍ നിന്ന് മടങ്ങിയെത്തിയ ആളാണ് മരിച്ചത്. ഹിമാചല്‍പ്രദേശിലെ തണ്ടയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. 69 വയസ്സായിരുന്നു.

ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് 9 ആയി. കൊവിഡ് വ്യാപനം തടയാന്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ വേണ്ടി മാത്രം ആശുപത്രികള്‍ സജ്ജമാക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടക്കാനും തീരുമാനം ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News