വയനാട്ടില്‍ നിരോധനാജ്ഞ

പൊതു സ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തു കൂടാന്‍ പാടില്ല. മതപരമായ ആഘോഷങ്ങള്‍, ഉത്സവങ്ങള്‍, ആരാധനയ്ക്കായി ഒത്തുചേരല്‍, ടൂര്‍ണ്ണമെന്റുകള്‍, കായിക മത്സരങ്ങള്‍, ഘോഷയാത്രകള്‍, പട്ടികവര്‍ഗ്ഗ കോളനികളിലേക്കുള്ള പ്രവേശം, ജില്ലയ്ക്ക് അകത്തുള്ള അനാവശ്യ സഞ്ചാരം, വിവാഹങ്ങള്‍, ഗൃഹപ്രവേശ ചടങ്ങുകള്‍ തുടങ്ങിയവ നിരോധിച്ചു.

അവശ്യ വസ്തുക്കളായ വിവിധ തരം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍, പാല്‍, വെള്ളം മരുന്നുകള്‍, പച്ചക്കറികള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറക്കാം. ഇന്ധന വിതരണ സ്ഥാപനങ്ങള്‍, ടെലികോം, പോസ്റ്റ് ഓഫിസ്, എ.ടി.എം, ബാങ്ക് എന്നിവക്കും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

ഇവിടങ്ങളില്‍ എത്തുന്ന ഉപഭോക്താക്കള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ഇതിനായി പൊലീസിന്റെ സഹായം തേടാം. ക്വാന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിയെടുക്കണമെന്നും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here