മഹാനഗരത്തെ മാറോട് ചേർത്ത് മലയാളം മിഷൻ

പ്രളയത്തെയും തീവ്രവാദ ആക്രമണങ്ങളെയും കലാപത്തെയും അതിജീവിച്ച ചരിത്രമുള്ള മഹാനഗരം കൊറോണയുടെ മുമ്പിൽ പകച്ചു നിൽക്കുകയാണ്. പകർച്ചവ്യാധിയുടെ സംഹാര താണ്ഡവത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾ പോലും സാദ്ധ്യമല്ലാത്ത അവസ്ഥ.

മഹാമാരി നഗരങ്ങളിലെ ആശുപത്രികൾക്ക് പോലും താങ്ങാൻ കഴിയുന്നതിന്റെ എത്രയോ ഇരട്ടിയാണന്ന യഥാര്‍ത്ഥ്യമാണ് സമൂഹത്തെ ആകുലമാക്കുന്നത്. നാളെയെന്തെന്നറിയാത്ത അനിശ്ചിതത്വത്തിന്റെ ഇരുണ്ട വഴികളിലേക്ക് നോക്കി പകച്ച് നിൽക്കുകയാണ് മഹാനഗരം.

ഫലപ്രദമായ ഒരു ക്രൈസിസ് മാനേജ്മെന്റ് സംവിധാനത്തിന്റെ അഭാവത്തിൽ എന്ത്, എങ്ങോട്ട് ആരോട് എന്നറിയാതെ പൊതുജനം ഉഴലുമ്പോഴാണ് മുംബൈയിലെ മലയാളം മിഷൻ പ്രവർത്തകർ സ്വയം ആരോഗ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് വരുവാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

വിദ്യാസമ്പന്നരായവരാണ് വൈറസിന്റെ വാഹകരും വിതരണക്കാരും ആയതെന്ന യാഥാർഥ്യം വിരൽ ചൂണ്ടുന്നത് മലയാളിയുടെ അക്കാദമിക് ബോധത്തെയല്ല മറിച്ച് സാമൂഹ്യബോധമില്ലായ്മയാണെന്ന യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

രാജ്യം ഭയപ്പെട്ടിരുന്ന കൊറോണ വ്യാപനം അതിന്റെ മൂന്നാം ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ “ശാരീരിക അകലം സാമൂഹിക ഒരുമ” എന്ന ക്യാമ്പ്യയിന് തുടക്കം കുറിക്കുകയാണ് മലയാളം മിഷൻ. മൂന്നാം ഘട്ടത്തില്‍ കൊറോണയെ പ്രതിരോധിക്കാന്‍ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുവാന്‍ (Social Distance) ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ആദ്യ നടപടി.

ഇതിനായി നഗരത്തിലെ മലയാളി സംഘടനകളുടെ സഹകരണത്തോടെ ഫോൺ വഴിയും വാട്സപ്പ് തുടങ്ങിയ മാധ്യമങ്ങൾ വഴിയും ബന്ധപെട്ട് തിരക്കില്‍ നിന്ന് മാറി വീട്ടില്‍ത്തന്നെ തന്നെ ഇരിക്കേണ്ട ആവശ്യകതയെ ബോധ്യപ്പെടുത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മലയാളം മിഷൻ മുംബൈ ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത് അറിയിച്ചു.

മലയാളം മിഷൻ പഠിതാക്കളുടെ കുടുംബവുമായി സഹകരിച്ച് പ്രദേശത്തെ സഹജീവികളുമായി ഇന്നത്തെ പ്രത്യേക പരിതസ്ഥിതിയില്‍ എല്ലാ ദിവസവും ബന്ധപ്പെട്ടുകയാണ് ആദ്യ നടപടി.

ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്നവർക്കും ചേരിപ്രദേശങ്ങളിലും വാടകകെട്ടിടങ്ങളിലും ജീവിതം നയിക്കുന്നവർക്കും കൈത്താങ്ങാകുക, തൊട്ടടുത്തുള്ളവരുടെ ക്ഷേമവും ഒരു കുടുംബം പോലും പട്ടിണി കിടക്കാതിരിക്കാനുള്ള കരുതലുകളും കണ്ടെത്തുക തുടങ്ങിയ പദ്ധതികൾക്കാണ് മുംബൈയിലെ മലയാളം മിഷൻ മുന്നിട്ടിറങ്ങുന്നത്.

മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ, പ്രാദേശികമായി പഠനകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സ്വയരക്ഷയ്ക്കാപ്പം സമൂഹ രക്ഷയും എന്ന പ്രതിജ്ഞ നെഞ്ചിലേറ്റി മലയാളം മിഷൻ വീണ്ടും നഗരത്തിലെ സാമൂഹ്യ സംഘടനകൾക്ക് മാതൃകയാവുകയാണ്.

ഇതുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള ആവശ്യം വന്നാല്‍ ചാപ്റ്റര്‍ തലത്തില്‍ ബന്ധപ്പെടാവുന്നതാണ് : 9892451900 / 9920541953 / 9892815994 / 7506028867 / 9960595156 / 9011290197 / 9850676095.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News